ഐശ്വര്യയെ കാണുമ്പോള്‍ എന്നെ കാണുന്നപോലെയെന്ന് തലൈവി; ജയലളിതയുടെ ജീവിതചരിത്രത്തില്‍ ജയയായി ഐശ്വര്യ

By Farsana Jaleel.11 Jan, 2017

imran-azhar

 

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗം തമിഴ് ജനതയെ ഒന്നടങ്കം സങ്കടക്കടലില്‍ മുക്കിയെങ്കിലും അവരുടെയൊക്കെ മനസ്സില്‍ ജയലളിത ഇന്നും ജീവിക്കുന്നു. അതിനുള്ള തെളിവാണ് സമൂഹ മാധ്യമങ്ങളില്‍ തലൈവിയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍. മുമ്പ് സിമി ഗാറിവാള്‍ ജയലളിതയുമായി നടത്തിയ അഭിമുഖം ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

 

ജയലളിതയുടെ ജീവിതം സിനിമയായാല്‍ ആരാകണം നായിക എന്ന് ജയലളിതയോട് ചോദിച്ചപ്പോള്‍ ഐശ്വര്യ റായ് ആകണമെന്നായിരുന്നു ജയലളിത കൗതുകത്തോടെ മറുപടി നല്‍കിയത്. ഭാവിയില്‍ തന്റെ ജീവിതം സിനിമയാകുമ്പോള്‍ ഐശ്വര്യ റായ് തന്റെ ചെറുപ്പകാലം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് ജയലളിത അഭിപ്രായപ്പെട്ടിരുന്നു.

 

ആദ്യം എലിസബത്ത് ടെയ്‌ലര്‍ തന്റെ വേഷം ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ താന്‍ തിരിച്ചറിഞ്ഞു ഐശ്വര്യയാണ് തന്റെ ചെറുപ്പകാലം ചെയ്യുവാന്‍ അനുയോജ്യയെന്നും ജയലളിത പറഞ്ഞു. മണിരത്‌നം എംജി.ആറിന്റെ കഥ പറഞ്ഞ ഇരുവര്‍ എന്ന ചിത്രത്തിലും ജയയായി എത്തിയത് ഐശ്വര്യയായിരുന്നു. ഈ ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനമാകാം ജയലളിയെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

 

ഐശ്വര്യയെ കാണുമ്പോള്‍ തന്നെ കാണുന്നത് പോലെയാണ് തോന്നുന്നതെന്നും ജയലളിത പറഞ്ഞിരുന്നു. തനിക്ക് ഭാവിയില്‍ ഉണ്ടാവുന്നതും ഇപ്പോള്‍ ഉള്ളതുമായ മാറ്റങ്ങള്‍ ഐശ്വര്യ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന് അറിയില്ലെന്നും ഐശ്വര്യയെ സംബന്ധിച്ച് അതൊരു വെല്ലുവിളി ആയിരിക്കുമെന്നും ജയലളിത പറഞ്ഞിരുന്നു.

OTHER SECTIONS