കോവിഡ് പോരാട്ടത്തില്‍ പുത്തന്‍ ചുവടുമായി എ ആര്‍ റഹ്‌മാന്‍; ഓരോ ഷെയറിനും 500 രൂപ പി എം കെയേര്‍സ് ഫണ്ടിലേക്ക്

By mathew.08 05 2021

imran-azhar 


കോവിഡ് പ്രതിരോധത്തില്‍ പുത്തന്‍ ചുവടുവെയ്പ്പുമായി സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ്‌മാന്‍. കോവിഡ് വൈറസിനെതിരായ പോരാട്ടം പ്രമേയമാക്കി എ ആര്‍ റഹ്‌മാന്‍ ഒരുക്കിയ പുതിയ ഗാനം യൂട്യൂബില്‍ ശ്രദ്ധേയമായിരിക്കുകയാണ്. എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

 

ഗാനത്തിന് ലഭിക്കുന്ന ഓരോ ഷെയറിനും 500 രൂപ വീതം എച്ച്ഡിഎഫ്സി ബാങ്ക് പി എം കെയേര്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്യും. പ്രസൂണ്‍ ജോഷി ആണ് വരികള്‍ ഒരുക്കിയിരിക്കുന്നത്.

 

OTHER SECTIONS