എ.ആര്‍ റഹ്മാന്‍ ഷോ മാറ്റിവച്ചതില്‍ മാപ്പ് പറഞ്ഞ് ഫ്‌ളവേഴ്‌സ് ടിവി

By Abhirami Sajikumar .13 May, 2018

imran-azhar

 

കൊച്ചി: ഫ്ലവേഴ്സ് ടി.വി സംഘടിപ്പിക്കുന്ന മാറ്റി വച്ച എ.ആര്‍. റഹ്മാന്‍ ഷോ അടുത്ത മാസത്തേക്ക് മാറ്റി വെച്ചു.ശക്തമായ മഴയില്‍, പരിപാടിക്കായി സ്ഥാപിച്ച ഇലക്ട്രിക് കേബിളുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് ഷോ മാറ്റി വയ്ക്കുന്നത്. തവണ മഴക്ക് പ്രതിരോധം തീര്‍ക്കുന്ന സംവിധാനമൊരുക്കി ഷോ നടത്താനാണ് നീക്കമെന്ന് സി.ഇ.ഒ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.എന്നാല്‍ സംഗീതനിശ എന്നത്തേക്കാണ് മാറ്റവച്ചിരിക്കുന്നതെന്ന് ഇതുവരെ ഫ്‌ളവേഴ്‌സ്അറിയിച്ചിട്ടില്ല.

സംഗീത നിശയുടെ മറവില്‍ ഏക്കറുകണക്കിന് പാടശേഖരം മണ്ണിട്ട് നികത്തിയതായി ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സംഗീത നിശക്കായി 26 ഏക്കര്‍ പാടശേഖരമാണ് തൃപ്പൂണിത്തറയിലെ ഇരുമ്പനത്ത് മണ്ണിട്ട് നികത്തിയിരുന്നത്. എ.ആര്‍ റഹ്മാന്‍ ഷോയുടെ മറവില്‍ പാടം നികത്തുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിലംനികത്തുന്നതിനും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതും നിര്‍ത്തിവയ്ക്കാന്‍ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

ഇനി ആ പ്രദേശത്തേക്ക് താൻ ഇനി നിലപാടിലാണ് എ.ആര്‍. റഹ്മാന്‍.ഇന്നലെ വൈകിട്ട് നടക്കാനിരുന്ന ഷോ കനത്ത മഴയെ തുടര്‍ന്നാണ് മാറ്റി വച്ചിരുന്നത്. ഉച്ചക്ക് ശേഷം വലിയ ട്രാഫിക് കുരുക്കും മേഖലയിലുണ്ടായി. ആംബുലന്‍സ് അടക്കം മുന്നാട്ട് നീങ്ങാതെ കുടുങ്ങി കിടന്നതില്‍ ജനങ്ങളും സംഘാടകര്‍ക്കെതിരെ രോഷത്തിലാണ്.

OTHER SECTIONS