ആദ്യ നായക ചിത്രത്തില്‍ 50കോടിയുമായി പ്രണവ്; ആദി നൂറാം ദിവസത്തിലേക്ക്

By Amritha AU.15 Apr, 2018

imran-azhar

 

മലയാളത്തിലെ മുന്‍നിര താരങ്ങളെപ്പോലും മറികടന്ന് പ്രണവ് മോഹന്‍ലാല്‍ ആദിയില്‍ നേട്ടം കൊയ്യുന്നു. തന്റെ ആദ്യ നായക ചിത്രത്തില്‍ത്തന്നെ 50കോടിയിലേറെ കലക്ഷന്‍ നേടിയാണ് ആദി നൂറു ദിവസം പിന്നിടുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാമത്തെ ചിത്രമാണ് ആദി.

ആദി എന്ന കഥാപാത്രത്തെ സത്യസന്ധതയോടെ അവതരിപ്പിക്കാന്‍ പ്രണവിനായി എന്നതാണ് ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. അസാധ്യമായ മെയ്‌വഴക്കത്തോടെയുളള പാര്‍ക്കൗര്‍ പ്രകടനങ്ങള്‍ ആസ്വാദ്യമായി.

ലെന, അനുശ്രീ, അദിതി രവി(അലമാര ഫെയിം) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പ് ആണ്. സിദ്ദിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷിജു വില്‍സണ്‍, ഷറഫുദ്ദീന്‍, നോബി എന്നീ യുവ താരങ്ങളും പ്രണവിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അനില്‍ ജോണ്‍സണ്‍ ആണ് ചിത്രത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അയൂബ് ഖാന്റെ ചിത്രസംയോജനവും സിനിമയുടെ മുതല്‍ക്കൂട്ടാണ്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹകന്‍.