ആദിപുരുഷ് ഡിജിറ്റൽ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്‍ഫ്ലിക്സ്

By santhisenanhs.03 08 2022

imran-azhar

 

പ്രഭാസ് നായകനാകുന്ന ആദിപുരുഷ്ന്റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് റെക്കോർഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോർട്ട്. 250 കോടി രൂപയ്‍ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് മൂവി ഹെറാൾഡ് റിപ്പോർട്ട് ചെയ്തത്.

 

500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് മുൻപ് വാർത്തകൾ വന്നിരുന്നു. 100 കോടിക്ക് അടുത്തായിരുന്നു ചിത്രത്തിൽ പ്രഭാസിന് പ്രതിഫലം നിശ്ചയിച്ചിരുന്നത്. പ്രഭാസ് പിന്നീട് 120 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുണ്ടായി.

 

പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തിലും പ്രഭാസാണ് നായകൻ. സലാർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും അഭിനയിക്കുകയത്രേ.

OTHER SECTIONS