എല്ലാ സിനിമയിലും നിന്നെ പ്രണയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍... പ്രണയദിനാശംസകള്‍, കരീനാ: ആമിര്‍ ഖാന്‍

By Sooraj Surendran .15 02 2020

imran-azhar

 

 

ബോളിവുഡ് താരസുന്ദരി കരീന കപൂറിന് പ്രണയദിനാശംസകൾ നേർന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. പുതു ചിത്രം 'ലാല്‍ സിംഗ് ഛദ്ദ'യിലെ കരീനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു ആമിർ ഖാന്റെ പ്രണയ ദിനാശംസകൾ. 'പ്രണയദിനാശംസകള്‍, കരീനാ. എല്ലാ സിനിമയിലും നിന്നെ പ്രണയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. എനിക്ക് ഏറ്റവും സ്വാഭാവികമായി ചെയ്യാന്‍ കഴിയുന്ന ഒന്നാണത്. സ്‌നേഹം' എന്ന് ആമിർ ഖാൻ ട്വിറ്ററിൽ കുറിച്ചു. ലാല്‍ സിംഗ് ചദ്ദയിലെ ആമിർ ഖാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ക്രിസ്മസ് റിലീസായാണ് ചിത്രം അണിയറയിലൊരുങ്ങുന്നത്.

 

OTHER SECTIONS