ദുർഗ പൂജയ്ക്ക് ഐശ്വര്യയും ആരാധ്യയുമെത്തിയത് ഒരേ നിറമുള്ള വസ്ത്രമണിഞ്ഞ്; ചിത്രങ്ങൾ വൈറൽ

By Sooraj Surendran.09 10 2019

imran-azhar

 

 

കുഞ്ഞു മകൾ ആരാധ്യ കഴിഞ്ഞേ ഐശ്വര്യ റായ്‌ക്ക് മറ്റെന്തുമുള്ളു. തന്റെ മകൾക്ക് മുന്നിൽ കരിയറിന് പോലും രണ്ടാം സ്ഥാനമാണ് ഐശ്വര്യ നൽകിയിരിക്കുന്നത്. ദുർഗ പൂജയ്ക്ക് അമ്മയും മകളും ഒരുമിച്ചെത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മുംബൈയിൽ വിവിധ ഇടങ്ങളിലായി നടന്ന ദുർഗ പൂജയിൽ ബോളിവുഡിലെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. മുംബൈ രാമകൃഷ്ണ മിഷനിൽ നടന്ന ദുർഗ പൂജയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. അമ്മ വൃന്ദ റായ്‌യും ഇവർക്കൊപ്പം പൂജയ്ക്ക് പങ്കെടുത്തു.

 

ഫോട്ടോഷൂട്ടിനും, ചിത്രത്തിന്റെ ഷൂട്ടിങ്ങിനും, ഫാഷൻ വീക്കിൽ പങ്കെടുക്കാനും എന്നുവേണ്ട ഏത് കാര്യമായാലും ആരാധ്യ ഐശ്വര്യക്കൊപ്പമുണ്ട്. ആലിയ ഭട്ട്, ഹൃത്വിക് റോഷൻ, റാണി മുഖർജി, കജോൾ, മൗനി റോയ്, രൺബീർ കപൂർ തുടങ്ങി നിരവധി താരങ്ങളാണ് ദുർഗ പൂജയിൽ പങ്കെടുക്കാനായി മുംബൈയിലെ വിവിധ സ്ഥലങ്ങളിലായെത്തിയത്.

 

OTHER SECTIONS