കേരളത്തിന്റെ പ്രതിരോധനം ആഷിഖ് അബുവിന്‍റെ വൈറസിൽ

By Sarath Surendran.04 Sep, 2018

imran-azhar

 

ആഷിഖ് അബു തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ' വൈറസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കേരളം നിപ്പാ വൈറസിനെ പ്രതിരോധിച്ച സംഭവവുമായി ബന്ധപ്പെട്ടതാണെന്ന് സംവിധായകൻ തന്നെ അറിയിച്ചു.

 

രേവതി, ആസിഫ് അലി, ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, കാളിദാസ്, പാര്‍വതി,രമ്യാ നമ്ബീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍,ചെമ്ബന്‍ വിനോദ് തുടങ്ങിയ വന്‍താരനിരങ്ങളെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുഹ്‌സിന്‍ പരാരി,സുഹാസ്, ഷറഫു തുടങ്ങിയവരാണ് വൈറസിന്‍റെ രചന നിര്‍വഹിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും ശ്യാം സംഗീതവും നിര്‍വഹിക്കുന്ന ചിത്രം ഉടൻ ഷൂട്ട്‌ തുടങ്ങുമെന്ന് അറിയിച്ചു.

OTHER SECTIONS