By santhisenanhs.22 06 2022
മലയാളത്തിന്റെ പ്രിയസാഹിത്യകാരി മാധവിക്കുട്ടിയോടുള്ള ആരാധന പങ്കുവച്ച് മനോഹരമായ കുറിപ്പുമായി ഗായിക അഭയ ഹിരൺമയി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം വൈറലാണ്.
അഭയയുടെ കുറിപ്പ് ഇങ്ങനെ
എഴുതിയാലും പറഞ്ഞാലും വായിച്ചാലും തീരാത്ത മാധവികുട്ടി. അവർ ഉൾകൊണ്ട പ്രണയം പോലെ ആരെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടാകുമോ ? എനിക്ക് ഒരു പുസ്തകം ആദ്യമായി സമ്മാനം കിട്ടുന്നത് എന്റെ കഥയാണ്. ആവേശത്തിനപ്പുറം പുസ്തകത്തിന്റെ കവർ ചിത്രം നോക്കി ഇരിന്നിട്ട് ണ്ടു കൊറേ നേരം. കറുത്ത കുർത്തയും മുടി കാറ്റിൽ പാറിച്ചു നമ്മളെ തന്നെ നോക്കിനിൽക്കുന്ന എക്കാലത്തെയും പ്രണയിനി സ്നേഹത്തെ കുറിച്ച് മാത്രമേ അവർക്കു എപ്പോഴും സംസാരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ എന്നിട്ടും ദേഷ്യവും സങ്കടവും അസൂയയും കുശുമ്പും ഒക്കെ കാണിച്ചിരുന്നു താനും മനുഷ്യസ്ത്രീ. പച്ചയായ സ്ത്രീ. അവര് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്ന് പറയുന്നത് തന്നെ ഒരു കുളിരു.