പാട്ട് മാത്രമല്ല, മോഡലിങ്ങും വഴങ്ങുമെന്ന് തെളിയിച്ച് അഭിരാമി സുരേഷ്

By online desk.16 02 2020

imran-azhar

 

യൂട്യൂബ് വ്ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്‌ക്കൊപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാണ് ഈ സഹോദരിമാർ. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോൾ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്.

 


അമൃതയും അഭിരാമിയും തങ്ങളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ അഭിരാമി പങ്കുവെച്ച തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമ്മന്റുകളുമായി എത്തുന്നത്.

 

 

 

 

 

 

 

 

 

 

 

OTHER SECTIONS