മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ പുതിയ ടീസർ പുറത്തിറങ്ങി

By Sooraj.11 Jun, 2018

imran-azhar

 

 


ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയുടെ പുതിയ ടീസർ പുറത്തിറങ്ങി. ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡെറിക് എബ്രഹാം എന്ന കരുത്തുറ്റ പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ മെഗാസ്റ്റാറിന്റെ പോലീസ് വേഷം കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ട്രെയിലറിനും പോസ്റ്ററുകൾക്കും സോഷ്യൽ മീഡിയകളിൽ വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒരേ സമയം സസ്‌പെൻസും ത്രില്ലറും കാഴ്ചവെക്കുന്ന സിനിമയാകും ഇത് എന്നതിൽ സംശയമില്ല. കനിഹയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. സിദ്ദീഖ്, രഞ്ജി പണിക്കര്‍, അന്‍സണ്‍ പോള്‍, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ നിർമ്മാണം ഗുഡ്‌വിൽ എന്റെർറ്റൈന്മെന്റ്സ് ആണ്.

OTHER SECTIONS