അഭിനയജീവിതത്തിലെ പാഠങ്ങള്‍ ഭീമനാകാനുള്ള ഒരുക്കമായി കാണുന്നെന്ന് മോഹന്‍ലാല്‍

By praveen prasannan.22 Apr, 2017

imran-azhar

മലയാള സാഹിത്യത്തിലെ പെരുന്തച്ചനായ എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന കൃതി സിനിമയാവുകയാണ്. ഇതില്‍ പ്രധാനകഥാപാത്രമായ ഭീമസേനയെ അവതരിപ്പിക്കുന്നത് മലയാളത്തിന്‍റെ അഭിനയ പ്രതിഭ മോഹന്‍ലാലാണ്.

ഭീമനെ അവതരിപ്പിക്കുന്നതിന്‍റെ സന്തോഷം മോഹന്‍ലാല്‍ സ്വന്തം ബ്ളോഗിലൂടെ പങ്കുവയ്ക്കുന്നു. മുപ്പത്തിയെട്ട് വര്‍ഷത്തെ അഭിനയ ജീവിതം നല്‍കിയ പാഠങ്ങള്‍ ഭീമനാകാനുള്ള ഒരുക്കമായി കാണുന്നുവെന്ന് അദ്ദേഹം ബ്ളോഗില്‍ എഴുതുന്നു.

ഭീമന്‍ എപ്പോഴും എന്നോടൊപ്പം എന്ന തലക്കെട്ടിലാണ് ബ്ളോഗ് എഴുതിയിരിക്കുന്നത്. ചെറുപ്പം മുതല്‍ പാതി ആരാധനയും പാതി പരിഹാസവും നിറഞ്ഞ ഭീമനെ കുറിച്ചുള്ള കാഴ്ചപ്പാട് മാറുന്നത് രണ്ടാമൂഴം വായിക്കുന്പോഴാണ്. ഭീമന് വലിയ ശരീരവും നനുത്ത മനസുമാണെന്ന് അറിയുന്നത് രണ്ടാമൂഴം വായിക്കുന്പോഴാണ്. വലിയ പാഠമാണ് ആ പുസ്തകം നല്‍കിയതെന്ന് മോഹന്‍ലാല്‍ പറയുന്നു.

രണ്ടാമൂഴത്തിന്‍റെ തിരക്കഥ ഒര്‍ഫുക്കുന്പോള്‍ ഭീമന്‍റെ വേഷം തനിന്ന് നല്‍കാന്‍ തയാറായ എം ടി സാറിനോട് നന്ദിയുള്ളവനാണ്. ഈ സംരംഭത്തില്‍ ഭാഗമാകാന്‍ സാധിച്ചതില്‍ ധന്യയാണെന്നും മോഹന്‍ലാല്‍ പറയുന്നു.

രണ്ടാമൂഴം സംഭവിക്കുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. എല്ലാ കാര്യങ്ങളും സംഭവിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നയാളാണ് താന്‍. സംഭവിച്ചാലും ഇല്ലേലും വലിയ സ്വപ്നത്തിന്‍റെ ഭാഗമായി സഞ്ചരിക്കുന്നത് ആനന്ദകരമാണ്. ഈ ബൃഹദ് സംരംഭം ഏറ്റെടുക്കാന്‍ തയാറായ ശ്രീകുമാര്‍ മേനോനും പണം മുടക്കാന്‍ ധൈര്യം കാട്ടുന്ന ബി ആര്‍ ഷെട്ടിക്കും മോഹന്‍ലാല്‍ പ്രണാമം അര്‍പ്പിക്കുന്നു.

OTHER SECTIONS