ആക്ഷൻ ഹീറോ ജെറ്റ്ലി ഇപ്പോൾ എവിടെയാണ് ? :ജെറ്റ്ലിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് സിനിമാലോകം ഞെട്ടി !

By Bindu PP .22 May, 2018

imran-azhar

 

 

ആക്ഷൻ ഹീറോ ജെറ്റ്ലി ഇപ്പോൾ എവിടെയാണ് ? ഹോളിവുഡ് , ചൈനീസ് ആക്ഷൻ രംഗങ്ങളെ വിസ്മയിപ്പിച്ച താരമായിരുന്നു ജെറ്റ്ലി. ഒരുപാട് ആരാധകർ ഉള്ള നടന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.55 കാരനായ താരത്തിനെ കണ്ടാൽ ഇപ്പോൾ മനസിലാകാത്ത വിധത്തിൽ മാറിക്കഴിഞ്ഞിരിക്കുന്നു. ഹെപ്പർ തൈറോയിഡിസം ബാധിച്ച നടനെ കണ്ടാൽ ഇപ്പോൾ മനസിലാക്കാത്ത വിധം മാറിയിരിക്കുന്നു. മുടിയെല്ലാം നരച്ച ജെറ്റ്‌ലിയെ കണ്ടാൽ തിരിച്ചറിയാത്ത വിധം മാറിയിരിക്കുന്നു.

 2013ലാണ് അദ്ദേഹം ഈ രോഗവിവരം വെളിപ്പെടുത്തുന്നത്. മാത്രമല്ല സിനിമകളിലെ സ്റ്റണ്ട് രംഗങ്ങൾ മൂലം അദ്ദേഹത്തിന്റെ കാലിനും നടുവിനും പല തവണ പരുക്ക് പറ്റിയിട്ടുണ്ട്. അന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത് രണ്ട് കാര്യങ്ങളാണ്, ഒന്ന് ചിലപ്പോൾ ആക്ഷൻ സിനിമകളുമായി സിനിമയിൽ തന്നെ തുടരാം, അല്ലെങ്കിൽ ജീവിതകാലം മുഴുവൻ വീൽചെയറിൽ തീരാം.

 

 

തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ജെറ്റ് ലി ചൈനീസ് മാധ്യമത്തോട് പറഞ്ഞിതങ്ങനെ.–‘ശരീരത്തിന് നല്ല വേദനയുണ്ട്, എന്നാൽ ഞാൻ വീൽചെയറിലല്ലെന്ന് മാത്രം. രോഗത്തിന് അടിമയാണ് ഞാൻ. ശരീരത്തിന് നല്ല തടിയുണ്ട്. അത് നിയന്ത്രിക്കാൻ കഴിയില്ല. കാരണം എന്റെ രോഗത്തിന് വേണ്ടി മരുന്ന് കഴിക്കുന്നതിനാലാണ് വണ്ണം കൂടുന്നത്. ഹൃദയമിടിപ്പ് നിയന്ത്രിക്കാനാണ് മെഡിറ്റേഷൻ. അതുകൊണ്ട് ശരീരം അനങ്ങിയുള്ള പരിശീലനവും സാധിക്കില്ല.’–ജെറ്റ് ലി പറഞ്ഞു.കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം ഹെപ്പർ തൈറോയിഡിസം എന്ന രോഗബാധിതനാണ്. 2017ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ നാല് വർഷമായി ചെറിയ വേഷങ്ങളിൽ രണ്ട് സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്.

OTHER SECTIONS