ചലച്ചിത്ര താരം അനിൽ മുരളി അന്തരിച്ചു

By online desk .30 07 2020

imran-azhar

കൊച്ചി : വില്ലനായും സ്വഭാവനടനായും തിളങ്ങിയ താരം അനിൽ മുരളി അന്തരിച്ചു . 56 വയസായിരുന്നു . കരൾരോഗത്തെത്തുടർന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 

പരുക്കൻ സ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ 200 ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട് അനിൽ.മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം 1993-ൽ കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്സിനിമയിലെത്തുന്നത്.

 

വാൽക്കണ്ണാടി- എന്ന കലാഭവൻ മണി സിനിമയിലെ അനിൽ മുരളി അവതരിപ്പിച്ച വില്ലൻ വേഷം അദ്ദേഹത്തെ പ്രശസ്തനാക്കി.തുടർന്ന് നിരവധി സിനിമകളിൽ അനിൽ മുരളി വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വില്ലൻ വേഷങ്ങൾ കൂടാതെ സ്വഭാവ നടനായും അദ്ദേഹം മികച്ച അഭിനയം കാഴ്ചവെച്ചു. സിനിമയെ കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു.


വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, പുത്തൻ‌ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു . ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.

OTHER SECTIONS