അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു

By Sooraj Surendran .06 06 2019

imran-azhar

 

 

അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു. ബിടെക്ക് ബിരുദധാരിയും കര്‍ഷകയുമായ ലക്ഷ്മി രാജഗോപാല്‍ ആണ് വധു. വ്യാഴാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബര്‍ ഒന്നിന് ഗുരുവായൂര്‍ വച്ച് ആണ് വിവാഹം നടക്കുക. വിവാഹത്തിന് ശേഷം കണിച്ചുകുളങ്ങരയിൽ സിനിമാ–രാഷ്ട്രീയ–സാമൂഹ്യരംഗത്തെ ആളുകൾക്ക് പ്രത്യേക വിരുന്നും ഉണ്ടായിരിക്കും.രഞ്ജിത്–മമ്മൂട്ടി ചിത്രം ബ്ലാക്കിലൂടെയാണ് അനൂപ് അഭിനയരംഗത്തെത്തുന്നത്. മോഹൻലാൽ അവതാരകനായെത്തിയ ബിഗ് ബോസിലും പങ്കെടുത്തിട്ടുണ്ട്. സ്‌കൂൾ കാലം മുതൽ നാടകവേദികളിലെ സജീവ സാന്നിധ്യമായിരുന്നു അനൂപ്. നാടകവേദികളിൽ നിന്നാണ് സിനിമയിലേക്കെത്തുന്നത്. പരമ്പരാഗതമായി കർഷക കുടുംബമാണ് അനൂപിന്റേത്.

OTHER SECTIONS