ബോളിവുഡ് നടന്‍ അനുപം ശ്യാം ഓര്‍മ്മയായി; സ്ലം ഡോഗ് മില്യനര്‍, ലഗാന്‍ ചിത്രങ്ങളിലും അഭിനയിച്ചു

By Web Desk.09 08 2021

imran-azhar

 


മുംബൈ: ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു. 63 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു നാലു ദിവസം മുന്‍പാണ് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

 

'മന്‍ കി ആവാസ്: പ്രതിജ്ഞ' എന്ന ടെലിവിഷന്‍ പരമ്പരയിലെ ഠാക്കൂര്‍ സജ്ജന്‍ എന്ന കഥാപാത്രമാണ് അനുപമിനെ ശ്രദ്ധേയനാക്കിയത്.

 

സ്ലംഡോഗ് മില്യനര്‍, ബന്ദിത് ക്വീന്‍, സത്യ, ദില്‍സേ, ലഗാന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

 

മുംബൈയിലെ ന്യൂ ദിന്‍ഡോഷിയിലുള്ള അനുപമിന്റെ വസതിയില്‍ എത്തിക്കുന്ന മൃതദേഹം തിങ്കളാഴ്ച വൈകിട്ട് സംസ്‌കരിക്കും.

 

 

 

 

 

OTHER SECTIONS