രാവണന്‍ വിടപറഞ്ഞു, നടന്‍ അരവിന്ദ് ത്രിവേദി ഓര്‍മ്മയായി

By RK.06 10 2021

imran-azhar

 


മുംബൈ: രാമായണം പരമ്പരയിലെ രാവണനെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടന്‍ അരവിന്ദ് ത്രിവേദി അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

 

രാമായണത്തിനു പുറമെ ദൂര്‍ദര്‍ശനിലൂടെ സംപ്രേക്ഷണം ചെയ്ത വിക്രം ഔര്‍ വേതാളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിരവധി ഗുജറാത്തി സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും ത്രിവേദി വേഷമിട്ടു. നാല്‍പ്പത് വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 

സെന്‍സര്‍ ബോര്‍ഡ് ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) ആക്ടിംഗ് ചെയര്‍മാനാണ് ത്രിവേദി. രാഷ്ട്രീയത്തിലും സജീവമായിരുന്നു. 1991 മുതല്‍ 1996 വരെ സബര്‍കഥ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ അംഗം കൂടിയായിരുന്നു അദ്ദേഹം.

 

 

 

OTHER SECTIONS