കാത്തിരിപ്പിനൊടുവില്‍ ബാല വിവാഹിതനായി, വധു ഡോക്ടര്‍

By Greeshma padma.23 08 2021

imran-azhar

 

 


സിനിമാതാരം ബാല വിവാഹിതനായി. എലിസബത്ത് ഉദനയാണ് വധു. കഴിഞ്ഞ ദിവസംക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാല എലിസബത്തിനെ പരിചയപ്പെടുത്തിയത്. ഇതോടെ ഇരുവരുടേയും
നിരവധി വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.. ഇപ്പോഴിതാ വിവാഹശേഷമുള്ള ആദ്യ ഓണാഘോഷത്തിന്റെ വീഡിയോയുമായിട്ടാണ് ബാല എത്തിയിരിക്കുന്നത്.


ബാലയ്ക്ക് ഓണസദ്യ വിളമ്പി കൊടുക്കുന്ന ഭാര്യയെയാണ് വീഡിയോയില്‍ കാണിച്ചിട്ടുള്ളത്. പ്രിയപ്പെട്ടവര്‍ക്ക് ഹാപ്പി ഓണം. കര്‍മ ഓണ്‍ലി വിന്‍സ് എന്നുമാണ്
വീഡിയോയുടെ അവസാനം ബാല സൂചിപ്പിച്ചിരിക്കുന്നത്.

 

 

സെപ്റ്റബര്‍ 5നാണ് വിവാഹമെന്നായിരുന്നു നേരത്തെ ബാല പറഞ്ഞത്. എലിസബത്തിനൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്ന വീഡിയോയും ബാല പങ്കുവെച്ചിരുന്നു. യഥാര്‍ത്ഥ സ്നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും സെപ്റ്റംബര്‍ 5നാണ് ആ സുദിനമെന്നുമായിരുന്നു ക്യാപ്ഷന്‍.

 

 

 

 

OTHER SECTIONS