നടന്‍ ബാലയുടെ വിവാഹം, വീഡിയോ പങ്കുവച്ച് ശ്രീശാന്ത്, പ്രതികരിക്കാതെ താരം, ഉറപ്പിച്ച് ആരാധകര്‍

By RK.21 08 2021

imran-azhar

 

നടന്‍ ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ബാല പങ്കുവച്ച ഒരു വീഡിയോയെ തുടര്‍ന്നാണ് വാര്‍ത്തകള്‍ എത്തിയത്.

 

കൈകളില്‍ ചായം മുക്കി പേപ്പറില്‍ Bala V Ellu എന്നാണ് വീഡിയോയില്‍ എഴുതുന്നത്. ഒപ്പം യഥാര്‍ത്ഥ സ്‌നേഹം ഇവിടെ തുടങ്ങുന്നുവെന്നും സെപ്റ്റംബര്‍ അഞ്ചാണ് ആ സുദിനമെന്നും കുറിച്ചു.

 

വീഡിയോയുടെ അവസാനിക്കുന്നത് ഒരു യുവതിയോടൊപ്പം ബാല ബാഡ്മിന്റന്‍ കളിക്കുന്ന ദൃശ്യത്തോടെയാണ്. ഇതാണ് വിവാഹവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ കൂട്ടിയത്.

 

അതിനിടെയാണ് വിവാഹവാര്‍ത്തയില്‍ സ്ഥിരീകരണവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചത്. മികച്ച സായാഹ്നം. ബാല അണ്ണനും ഭാര്യയും എന്റെ പ്രിയ പത്‌നിയും എന്നാണ് ശ്രീശാന്ത് വീഡിയോയില്‍ പറയുന്നത്.

 

വീഡിയോയിലുള്ളത് ബാലയുടെ സുഹൃത്തും ഡോക്ടറുമായ എലിസബത്താണ്. നേരത്തെയും എലിസബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ബാല പങ്കുവച്ചിട്ടുണ്ട്. എന്നാല്‍, വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ബാല പ്രതികരിച്ചിട്ടില്ല.

 

2019 ലാണ് ബാലയും ഗായിക അമൃതാ സുരേഷും വിവാഹമോചിതരായത്. 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു.

 

2010 ലായിരുന്നു ഇവരുടെ വിവാഹം. മ്യൂസിക്കല്‍ റിയിലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.

 

 

 

 

 

 

 

 

 

 

OTHER SECTIONS