നടൻ ബാലു വർഗീസ് വിവാഹിതനായി

By online desk.02 02 2020

imran-azhar

 


നടൻ ബാലു വര്‍ഗീസ് വിവാഹിതനായി. നടിയും മോഡലുമായ എലീന കാതറിനാണ് ബാലുവിന്റെ വധു. ചേരാനല്ലൂര്‍ സെന്റ് ജെയിംസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. ഏറെ കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

 

മലയാള ചലച്ചിത്ര മേഖലയിൽ നിന്നും 3 താര വിവാഹങ്ങൾ ആണ് ഇന്നു നടന്നത്. നദി പാർവതി നമ്പ്യാരുടെയും , നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെയും വിവാഹങ്ങൾ ഇന്ന് തന്നെയായിരുന്നു. ഹണി ബീ, ചങ്ക്സ്, കിംഗ് ലയർ തുടങ്ങിയ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ബാലു വർഗീസ്. വൈകിട്ട് 6.30 മുതല്‍ വല്ലാര്‍പാടം ആല്‍ഫാ ഹൊറസൈനില്‍ വെച്ചാണ് ബാലു വർഗീസിന്റെ വിവാഹ റിസപ്ഷന്‍.

 

 

OTHER SECTIONS