മരണശേഷം 1300 കോടി രൂപയുടെ സ്വത്തുക്കള്‍ ധാനം ചെയ്യാനൊരുങ്ങി ഹോളിവുഡ് താരം !!!

By ബിന്ദു .27 12 2018

imran-azhar

 

 

 

 

തന്റെ മരണശേഷം ആയിരത്തിമൂന്നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളെല്ലാം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച്‌ പ്രശസ്ത ഹോങ്കോങ്ങ് ചലച്ചിത്ര താരം ചൗ യുന്‍ ഫാറ്റ്. ഇതിന് തന്റെ ഭാര്യയുടെ ശക്തമായ പിന്തുണയുണ്ടെന്നും യുന്‍ ഫാറ്റ് പറഞ്ഞു. മരിക്കുമ്ബോള്‍ ഇവയെല്ലാം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനായി ഉപേക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം ദക്ഷിണ കൊറിയയിലെ മുന്‍ഹവ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനോട് പറഞ്ഞു. ഫോബ്‌സ് മാസിക തയ്യാറാക്കിയ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരുടെ ലിസ്റ്റില്‍ 2015 ല്‍ ചൗവും ഉള്‍പ്പെട്ടിരുന്നു. റസല്‍ ക്രോവിനൊപ്പം 24 സ്ഥാനത്തായിരുന്നു അന്ന് ചൗ. കോടീശ്വരനാണെങ്കിലും ഇപ്പോഴും പൊതുഗതാഗതം ഉപയോഗിക്കുന്ന ചൗ താന്‍ അഭിനയിച്ച ചിത്രങ്ങളുടെ പോലും ടിക്കറ്റ് ക്യൂ നിന്നാണ് എടുക്കാറുള്ളത്. പ്രശസ്ത നടന്‍ ചൗ യുന്‍ ഫാറ്റ് തന്റെ സ്വത്തുക്കളെല്ലാം ദാനം ചെയ്യുന്നതായി പ്രഖ്യാപിച്ചു.

 


മരിച്ചു കഴിഞ്ഞാല്‍ ബാങ്ക് അക്കൗണ്ടില്‍ പണം സൂക്ഷിക്കാനാകില്ലെന്നും യുന്‍-ഫാറ്റ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണ കൊറിയയിലെ മുന്‍ഹവ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷല്‍ നല്‍കിയ അഭിമുഖത്തിലാണ് യുന്‍ ഫാറ്റിന്റെ തുറന്നുപറച്ചില്‍.ഓസ്‌കാര്‍ ചിത്രം പൈറേറ്റ്‌സ് ഓഫ് കരീബിയന്‍, എ ബെറ്റര്‍ ടുമോറോ എന്നീ ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് യുന്‍ ഫാറ്റ്. ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. 2015ലെ ഫോബ്സിന്റെ ലോകത്തിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കോടീശ്വരനാണെങ്കിലും ഇപ്പോഴും പൊതുഗതാഗതം ഉപയോഗിക്കുന്ന ചൗ താന്‍ അഭിനയിച്ച ചിത്രങ്ങളുടെ ടിക്കറ്റ് പോലും ക്യൂവില്‍ നിന്നാണ് എടുക്കാറുള്ളത്.

 

OTHER SECTIONS