നടന്‍ ഡസ്റ്റിന്‍ ഡൈമണ്ട് അന്തരിച്ചു

By sisira.02 02 2021

imran-azhar


ന്യൂയോര്‍ക്ക്: അമേരിക്കന്‍ നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ ഡസ്റ്റിന്‍ ഡൈമണ്ട് അന്തരിച്ചു. 44 വയസ്സായിരുന്നു.ആഴ്ചകള്‍ക്ക് മുന്‍പ് നടന് അര്‍ബുദം സ്ഥിരീകരിച്ചിരുന്നു.

 

എന്നാല്‍ രോഗം മൂർച്ഛിക്കുകയും ചികിത്സ ഫലിക്കാത്ത വിധത്തില്‍ ശരീരമാകെ പടരുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയോടെ നില വഷളാവുകയും ചൊവ്വാഴ്ച രാവിലെ പുലര്‍ച്ചെ 2 മണിയോടെ മരിക്കുകയുമായിരുന്നു.


'ദ പ്രൈസ് ഓഫ് ലൈഫ്' എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്. പിന്നീട് അമേരിക്കന്‍ പ്ലേ ഹൗസ്, ഇറ്റ് ഈസ് എ ലിവിങ്, യോഗീസ് ഗ്രേറ്റ് എസ്‌കേപ്പ് തുടങ്ങിയ ടിവി സീരിയലുകളില്‍ വേഷമിട്ടു.

 

സേവ്ഡ് ബൈ ദ ബെല്‍ എന്ന സീരിയലിലൂടെ ശ്രദ്ധനേടി. ലോങ്‌ഷോട്ട്, മേയ്ഡ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. കൂടാതെ ഒട്ടനവധി റിയാലിറ്റിഷോകളില്‍ അവതാരകനായും മത്സരാര്‍ഥിയായും ഡസ്റ്റിന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 

2009-ൽ ജെന്നിഫര്‍ മിസ്‌നെറിനെ വിവാഹം കഴിച്ചു. 2013-ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു.

OTHER SECTIONS