നടന്‍ ഗ്രിഗറി തൈറീ ബോയ്‌സിയും കാമുകി നതാലിയും മരിച്ച നിലയില്‍

By praveenprasannan.19 05 2020

imran-azhar

ട്വിലൈറ്റ് സിനിമകളിലെ പ്രകടനത്തിലൂടെ ആരാധക ഹൃദയങ്ങളില്‍ ഇടം പിടിച്ച നടന്‍ ഗ്രിഗറി തൈറീ ബോയ്‌സിയെയും കാമുകി നതാലീ അഡിപോജുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ലാസ് വെഗാസിലെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.


മേയ് 13നാണ് ഇവര്‍ മരിച്ചതെങ്കിലും കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മുപ്പതുകാരനായ ഗ്രിഗറിയും 28 കാരിയായ നതാലിയയും ഒരു വര്‍ഷത്തോളമായി പ്രണയത്തിലാണ്.


വീട്ടില്‍ കാര്‍ കിടക്കുന്നത് കണ്ട് ഗ്രിഗറിയുടെ ബന്ധു വീട്ടിലെത്തിയപ്പോഴായിരുന്നു ഇരുവരെയും മരിച്ച നിലയില്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. അമ്മയുടെ സംരക്ഷണത്തിനാണ് ഗ്രിഗറി ലാസ് വെഗാസിലെത്തിയത്. ഇരുവരുടെയും മരണകാരണം വ്യക്തമല്ല.

OTHER SECTIONS