സൂപ്പര്‍ സ്റ്റാര്‍ ജയറാമിന് കോവിഡ്

By Avani Chandra.23 01 2022

imran-azhar

 

സൂപ്പര്‍ സ്റ്റാര്‍ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതനായ വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

 

വൈറസ് നമുക്കിടയില്‍ തന്നെയുണ്ടെന്ന ഓര്‍മപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ഐസൊലേഷനില്‍ പോവണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് ചെയ്യണമെന്നും ജയറാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. താന്‍ കോവിഡ് ചികിത്സ ആരംഭിച്ചെന്നും താരം അറിയിച്ചു.

 

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പുത്തം പുതു കാലൈ ആണ് താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.

 

OTHER SECTIONS