ഇന്ത്യന്‍ ആര്‍മിയുടെ ഫുട്‌ബോളറും നടന്‍ കൈലാഷിന്റെ പിതാവും ആയ എ ഇ ഗീവര്‍ഗ്ഗീസ് അന്തരിച്ചു

By Avani Chandra.11 01 2022

imran-azhar

 

നടന്‍ കൈലാഷിന്റെ പിതാവും സൈനികനും ഇന്ത്യന്‍ ആര്‍മിയുടെ ഫുട്‌ബോളറും ആയിരുന്ന മല്ലപ്പള്ളി കുമ്പനാട്ടുകാരന്‍ തമ്പിച്ചായന്‍ എന്ന എ ഇ ഗീവര്‍ഗ്ഗീസ് അന്തരിച്ചു. 73 വയസ്സായിരുന്നു. ഇന്നലെ രാത്രി ഹൃദയസ്തംഭനം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശവസംസ്‌കാരം ജനുവരി 12ന് രാവിലെ മല്ലപ്പള്ളിയില്‍ നടക്കും.

 

മദ്രാസ് റെജിമെന്റ് സെക്കന്‍ഡ് ബറ്റാലിയനില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അക്കാലത്ത് ഫുട്‌ബോള്‍ ടീമിന്റെ വിശ്വസ്തനായ കളിക്കാരനുമായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹത്തെ തുടര്‍ന്ന് ഒരു കാല്‍ മുറിച്ച് മാറ്റിയിരുന്നു. സോഷ്യല്‍ മീഡിയല്‍ നിരവധി താരങ്ങളുള്‍പ്പെടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

 

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ കൈലാഷ് 2008 ല്‍ പുറത്തിറങ്ങിയ പാര്‍ത്ഥന്‍ കണ്ട പരലോകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2009 ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെ നായക നിരയിലേക്കെത്തി. ശിക്കാര്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, യുഗപുരുഷന്‍, ബാങ്കിങ് ഹവേര്‍സ്, ഒടിയന്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സിയും കണ്ണന്‍ താമരക്കുളത്തിന്റെ വിധിയുമാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. വെള്ളേപ്പം, പ്രതി പ്രണയത്തിലാണ്, റെഡ് റിവര്‍ തുടങ്ങിയ സിനിമകളാണ് ഇനി ഇറങ്ങാനിരിക്കുന്നത്.

 

OTHER SECTIONS