ബി.ജെ.പി അംഗത്വമെടുക്കാന്‍ തയ്യാറെന്ന് നടന്‍ കൃഷ്ണകുമാര്‍

By sisira.12 01 2021

imran-azhar

 


തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളാതെ നടന്‍ കൃഷ്ണകുമാര്‍.

 

ബി.ജെ.പി നേതൃത്വം തന്നോട് മത്സരിക്കണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി അംഗത്വം എടുക്കാന്‍ താൻ തയ്യാറാണെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.

 

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പിയ്ക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ 100 ശതമാനം തയ്യാറാണ്.

 

അറിയപ്പെടുന്ന ഒരു കലാകാരന്‍ സ്ഥാനാര്‍ഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.

 

മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കും. പാര്‍ട്ടി അംഗത്വം ഇന്നു തന്നാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

OTHER SECTIONS