ഞാൻ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നു; വെളിപ്പെടുത്തലുമായി കുബ്ര സെയ്ത്

By santhisenanhs.06 06 2022

imran-azhar

 

കൗമാര കാലത്തുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് സേക്രഡ് ഗെയിംസ് നടി കുബ്ര സെയ്ത്. തന്റെ പുതിയ പുസ്തകമായ ഓപ്പൺ ബുക്ക്: നോട്ട് ക്വയറ്റ് എ മെമ്മോയറിലാണ് താൻ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് നടി പറയുന്നത്.

 

കൗമാരപ്രായത്തിൽ ഒരു കുടുംബ സുഹൃത്തിൽ നിന്ന് ഉണ്ടായ ദുരനുഭവമാണ് അവർ പങ്കുവയ്ക്കുന്നത്. പീഡനം രണ്ടര വർഷത്തോളം നീണ്ടു നിന്നു.

 

പതിനേഴ് വയസ്സുള്ളപ്പോഴാണ് പീഡനം തുടങ്ങിയത്. തൻ്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തമെന്നാണ് പുസ്തകത്തിൽ ഈ സംഭവത്തേക്കുറിച്ച് അവർ പറയുന്നത്. തനിക്ക് നാണക്കേടനുഭവപ്പെട്ടെന്നും അമ്മയോട് പോലും ഇതേക്കുറിച്ച് പറയാനായില്ല എന്നുമാണ് നടി പറയുന്നത്. സ്വന്തം വീടിനുള്ളിൽ ഇത് സംഭവിച്ചപ്പോൾ തൻ്റെ അമ്മ അറിഞ്ഞില്ലെന്നും, അതിൽ അമ്മ ക്ഷമ ചോദിച്ചെന്നും കുബ്ര സെയ്ത് എഴുതി.

 

സേക്രഡ് ഗെയിംസിന് പുറമെ സുൽത്താൻ, ജവാനി ജാനെമൻ,ഗല്ലി ബോയ് തുടങ്ങിയ ചിത്രങ്ങളിലും കുബ്ര സെയ്ത് അഭിനയിച്ചിട്ടുണ്ട്.

 

OTHER SECTIONS