നടന്‍ നെടുമുടി വേണു ആശുപത്രിയില്‍, ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

By Greeshma padma.11 10 2021

imran-azhar

 


നടന്‍ നെടുമുടി വേണുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്നിലേറെ ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹം നേരിടുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.


തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ ആണും പെണ്ണുംഎന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ ബിജു സംവിധാനം ചെയ്യുന്ന ഓറഞ്ച് മരങ്ങളുടെ വീട് എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ഇന്ത്യന്‍ 2 ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു.


അഭിനയ വൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ മികവും കൊണ്ട് മലയാള സിനിമ കണ്ട ഇതിഹാസമാണ് നെടുമുടി വേണു.

തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

 

 

 

OTHER SECTIONS