നിശാല്‍ ചന്ദ്രക്ക് മകള്‍ ജനിച്ചു; സന്തോഷം പങ്കുവച്ച് നടന്‍

By Web Desk.30 03 2021

imran-azhar

 


നടന്‍ നിശാല്‍ ചന്ദ്രക്ക് മകള്‍ ജനിച്ചു. മകള്‍ ജനിച്ച വിവരം ഫേസ്ബുക്കിലൂടെയാണ് നിശാല്‍ പങ്കുവച്ചത്.

 

നിശാലിനും ഭാര്യ രമ്യ എസ് നാഥിനും മകന്‍ കൂടിയുണ്ട്. ദേവ് എന്നാണ് മകന്റെ പേര്. അമേരിക്കയിലാണ് നിശാലും കുടുംബവും താമസിക്കുന്നത്.

 

തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടെയും മകനാണ് നിശാല്‍. ബാലതാരമായാണ് നിശാല്‍ സിനിമയില്‍ എത്തിയത്.

 

നടി കാവ്യമാധവനാണ് നിശാലിന്റെ ആദ്യ ഭാര്യ. ഇരുവരും പിന്നീട് വിവാഹ മോചിതരായി.

 

 

OTHER SECTIONS