ഖുറേഷി അബ്രാമിന്റെ ആ കണ്ണട ഇനി സയീദ് മസൂദിന്!

By സൂരജ് സുരേന്ദ്രന്‍.10 09 2021

imran-azhar

 

 

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ചിത്രമാണ് ലൂസിഫർ. മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെ നായകനാക്കി അണിയിച്ചൊരുക്കിയ ചിത്രം തീയറ്ററുകളിൽ വമ്പൻ വിജയമാണ് കൊയ്തത്. സ്റ്റീഫൻ നെടുമ്പള്ളിയായും, ഖുറേഷി അബ്രാമായും മോഹൻലാൽ നിറഞ്ഞാടിയപ്പോൾ മലയാള സിനിമയിൽ പിറന്നത് ആദ്യ 200 കോടി ചിത്രം.

 

സ്റ്റീഫൻ നെടുമ്പള്ളിയായും, ഖുറേഷി അബ്രാമായും മോഹൻലാൽ ബിഗ് സ്‌ക്രീനിലെത്തിയപ്പോൾ ആ വേഷപ്പകർച്ചയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ള ഷർട്ടും, വെള്ള മുണ്ടുമായിരിക്കുന്നു സ്റ്റീഫന്റെ വേഷമെങ്കിൽ, കറുത്ത കോട്ടും, സ്യൂട്ടും കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ച് മരണമാസ് ലൂക്കിലായിരുന്നു ഖുറേഷി അബ്രാം എത്തിയത്.

 

താരം ഖുറേഷിയായപ്പോള്‍ ഉപയോഗിച്ച കണ്ണടയും ഏവര്‍ക്കും ഇഷ്ടമായിരുന്നു. ഇപ്പോഴിതാ ആ കണ്ണട പൃഥ്വിയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. പൃഥ്വി തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.

 

ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍ എന്ന കുറിപ്പോടെയാണ് പൃഥ്വി വിവരം പങ്കുവെച്ചത്. ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത് ആ കണ്ണടയുടെ വിലയാണ്.

 

കണ്ണടയുടെ വില തേടിയുള്ള പരക്കം പാച്ചിലിലാണ് സോഷ്യൽ മീഡിയ. ഒരു ലക്ഷത്തിന് പുറത്താണ് കണ്ണടയുടെ വില എന്നാണ് മിക്കവരും പറയുന്നത്.

 

പൃഥ്വിരാജിന്റെ രണ്ടാം സംവിധാന സംരംഭമായ ബ്രോ ഡാഡിയിലും മോഹൻലാൽ തന്നെയാണ് നായകൻ.

 

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.

 

OTHER SECTIONS