പൃഥ്വിയുടെ സംവിധാനമികവ് ഇനി ബോളിവുഡിലും; 'രാജന്‍ പിള്ള'യുടെ കഥ ഹിന്ദിയിൽ വെബ് പാരമ്പരയാകുന്നു

By vidya.03 12 2021

imran-azhar

 


ഇന്ത്യന്‍ വ്യവസായി രാജന്‍ പിള്ളയുടെ കഥ ഹിന്ദിയിൽ വെബ് പാരമ്പരയാകുന്നു. വെബ് സീരീസ് പൃഥ്വിരാജ് സംവിധാനം ചെയ്യും. ഒപ്പം കേന്ദ്രകഥാപാത്രവുമാണ് പൃഥ്വിരാജ്.കൊല്ലത്തെ ബിസിനസ്സ് കുടുംബത്തിൽ വളർന്ന് ലോകത്തെ വൻകിട ബിസ്ക്കറ്റ് കമ്പനിയായ ബ്രിട്ടാനിയ അടക്കമുള്ള സ്ഥാപനങ്ങൾ ഏറ്റെടുത്ത വ്യക്തിയാണ് രാജന്‍ പിള്ള.

 

ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസിന്റെ ഉടമകളില്‍ ഒരാളായിരുന്ന, ഇന്ത്യയുടെ ബിസ്‌കറ്റ് കിങ്ങ് കൂടിയായിരുന്ന രാജന്‍ പിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സീരീസിൻ്റെ അണിയറപ്രവർത്തനങ്ങൾ തുടങ്ങി.സാരിഗമയുടെ യൂഡ്‌ലീ ഫിലിംസാണ് സീരീസ് നിര്‍മ്മിക്കുന്നത്. 2022ൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

 

രാജന്‍ പിള്ളയ്ക്കെതിരെ സിംഗപ്പൂര്‍ കോമേഷ്യല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തട്ടിപ്പിനും വിശ്വാസ വഞ്ചനക്കും കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് തീഹാര്‍ ജയിലിൽ കഴിഞ്ഞ അദ്ദേഹം 1995ല്‍ മരണപ്പെടുകയായിരുന്നു. കസ്റ്റഡിയിൽ കഴിയവേ ആയിരുന്നു ഇദ്ദേഹത്തിൻ്റെ മരണം.

 

ആദ്യ ചിത്രം ലൂസിഫർ മലയാള സിനിമയുടെ ചരിത്രത്തിലിടം നേടിയതിനുശേഷം മോഹൻലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന സിനിമയും പൃഥ്വിരാജ് ഒരുക്കി.ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.ഒരു നടനും സംവിധായകനും എന്ന നിലയില്‍ മനുഷ്യ ജീവിതത്തിലെ ഇരുട്ടും വെളിച്ചവും എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്പൃഥ്വിരാജ്. 

 

 

OTHER SECTIONS