മറഞ്ഞത് മലയാളികളുടെ സ്വന്തം ജോണ്‍ ഹോനായി; മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് വില്ലൻ!

By സൂരജ് സുരേന്ദ്രന്‍.13 09 2021

imran-azhar

 

 

പ്രശസ്ത സിനിമ സീരിയൽ നടൻ റിസബാവയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് മലയാള സിനിമ ലോകം. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

 

ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായിരുന്നു റിസബാവ. വില്ലനായാൽ തനി വില്ലൻ. 'ഇൻ ഹരിഹർ നഗർ' എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റെ സിനിമ യാത്രയിൽ വഴിത്തിരിവായത്. മലയാള സിനിമ കണ്ട എക്കാലത്തെയും ക്ലാസിക് വില്ലനിസമാണ് ഇൻ ഹരിഹർ നഗറിലൂടെ പിറന്നത്.

 

ശരീര ഭാഷയും, ഡയലോഗ് ഡെലിവറിയും, ഒന്നിനൊന്ന് മികച്ചതായപ്പോൾ ജോൺ ഹോനായി എന്ന കഥാപാത്രവും പ്രേക്ഷകരെ ഞെട്ടിച്ചു. പിന്നീട് വില്ലൻ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. കാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സീരിയലുകളിലും സജീവമായി. ഡബ്ബിങ് ഉൾപ്പടെയുള്ള മേഖലയിലും സജീവമായിരുന്നു.

 

അദ്ദേഹത്തിന്റെ അഭിനയവഴിത്താരയിലൂടെ...

 

പോക്കിരിരാജ - 2010
അവൻ - 2010
ഡൂപ്ലിക്കേറ്റ് - 2009
സൗണ്ട് ഓഫ് ബൂട്ട് - 2008
കോളേജ് കുമാരൻ - 2008
മുല്ല - 2008
പരദേശി - 2007
നസ്രാണി - 2007
കിച്ചാമണി എം.ബി.എ. - 2007
ഹലോ - 2007
റോമിയോ - 2007

 


വടക്കുംനാഥൻ - 2006
നേരറിയാൻ സി.ബി.ഐ. - 2005
അന്ന - ടി.വി. സിനിമ - 2004
തെക്കേക്കര സൂപ്പർ ഫാസ്റ്റ് - 2004
വിസ്മയത്തുമ്പത്ത് - 2004
ഇവർ - 2003
മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും - 2003
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ - 2002
പുണ്യം - 2001

 


കവർ സ്റ്റോറി
വർണ്ണക്കാഴ്ച്ചകൾ
ലൈ ഈസ് ബ്യൂട്ടിഫുൾ - 2000
ക്രൈം ഫയൽ - 1999
എഴുപുന്ന തരകൻ - 1999
നിറം - 1999
ദി ഗോഡ്മാൻ - 1999
സൂര്യവനം - 1998
ദി മാഗ്നിഫയിങ് ലെൻസ് - 1997
നഗരപുരാണം - 1997
മാനസം - 1997
അസുരവംശം - 1997
മാൻ ഓഫ് ദി മാച്ച് - 1996
ശ്രീരാഗം - 1995

 


അനിയൻബാവ ചേട്ടൻബാവ - 1995
കളമശ്ശേരിയിൽ കല്ല്യാണയോഗം - 1995
മംഗലംവീട്ടിൽ മാനസേശ്വരിസുപ്ത - 1995
മലപ്പുറം ഹാജി മഹാനായ ജോജി - 1994
വധു ഡോക്ടറാണ് - 1994
ആയിരപ്പറ - 1993
കാബൂളിവാല - 1993
ബന്ധുക്കൾ ശത്രുക്കൾ - 1993
ഫസ്റ്റ് ബെൽ
മാന്ത്രികചെപ്പ് - 1992
എന്റെ പൊന്നു തമ്പുരാൻ - 1992
ഏഴരപ്പൊന്നാന - 1992
ചമ്പക്കുളം തച്ചൻ - 1992
ജോർജ്ജുകുട്ടി C/o ജോർജ്ജുകുട്ടി - 1992
ഭൂമിക 1991

 


ഇരിക്കൂ എം.ഡി. അകത്തുണ്ട്...- 1991
ആനവാൽ മോതിരം - 1990
ഡോക്ടർ പശുപതി - 1990
ഇൻ ഹരിഹർനഗർ - 1990

 

2011 ൽ പുറത്തിറങ്ങിയ കർമ്മയോഗി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും സ്വന്തമാക്കി. കളിമണ്ണ് (2013), കർമ്മയോഗി (2012),ദി ഹിറ്റ് ലിസ്റ്റ് (2012), പ്രണയം (2011) എന്നീ ചിത്രങ്ങളിൽ അദ്ദേഹം ശബ്ദവും നൽകി. 1966 സെപ്റ്റംബർ 24-ന് കൊച്ചിയിൽ ജനനം. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. മട്ടാഞ്ചേരിയിലാണ് താമസിച്ചിരുന്നത്.

 

OTHER SECTIONS