പരിചയപ്പെട്ടത് ഡോക്ടര്‍ എന്ന നിലയില്‍, താന്‍ അറിയാതെ ആശുപത്രി ബില്ലും നല്‍കിയെന്ന് ശ്രീനിവാസന്‍

By Greeshma padma.01 10 2021

imran-azhar

 

 


പുരാവസ്തു തട്ടിപ്പു കേസുകളില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലിനെ പരിചയപ്പെട്ടത് ഡോക്ടര്‍ എന്ന നിലയിലാണെന്ന് നടന്‍ ശ്രീനിവാസന്‍. ഹരിപ്പാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ തനിക്ക് മോന്‍സന്‍ ചികിത്സ ഏര്‍പ്പാടാക്കിയതും താനറിയാതെ ആശുപത്രിയിലെ പണവും നല്‍കിയതും മോന്‍സനാണ്. ആ സമയത്തൊന്നും മോന്‍സന്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല. പിന്നീടൊരിക്കലും അയാളെ കണ്ടിട്ടുമില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

മോന്‍സനെതിരെ പരാതി നല്‍കിയ രണ്ടു പേരും തട്ടിപ്പുകാരാണെന്നു ശ്രീനിവാസന്‍ ആരോപിച്ചു. അവരെ തനിക്ക് നേരിട്ടറിയാം. സ്വന്തം അമ്മാവനില്‍നിന്നു കോടികള്‍ തട്ടിയെടുത്തയാളാണ് ഒരാള്‍. പണത്തിനോട് ആത്യാര്‍ത്തിയുള്ളവരാണ് മോന്‍സന് പണം നല്‍കിയത്. സിനിമയെടുക്കുന്നതിനായി തന്റെ സുഹൃത്തിന് പലിശയില്ലാതെ അഞ്ച് കോടി രൂപ മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നതായും ശ്രീനിവാസന്‍ വെളിപ്പെടുത്തി.

 

 

 

 

OTHER SECTIONS