അതിരുകടന്ന ആവേശം: തകർന്ന് വീണ ബാരിക്കേഡിൽ നിന്നും ആരാധകരെ രക്ഷിച്ച് വിജയ് (വീഡിയോ)

By Sooraj Surendran.17 03 2019

imran-azhar

 

 

ബിഗ് സ്‌ക്രീനിലൂടെ നാം നെഞ്ചിലേറ്റിയ ഇഷ്ട താരങ്ങളെ നേരിട്ട് കാണുമ്പോൾ അതിരുകടക്കാത്ത ആരാധകർ വിരളമാകും. ഇത് കോടിക്കണക്കിന് ആളുകളുടെ ആരാധനാപാത്രമായ വിജയ് ആണെങ്കിൽ പിന്നെ നടക്കുന്ന കാര്യം പറയുകയേ വേണ്ട. അത്തരത്തിൽ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മെർസൽ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയിയും അറ്റ്ലിയും ഒന്നിക്കുന്ന പുതു ചിത്രത്തിന്റെ സെറ്റിലാണ് സംഭവം. സെറ്റിലേക്ക് കടന്ന് വരുന്ന താരത്തെ കാണാൻ നിരവധി ആരാധകരാണ് തടിച്ച് കൂടിയത്.

സ്വന്തം പ്രാണനെ പോലെ ആരാധിക്കുന്ന താരത്തെ നേരിട്ട് കണ്ടപ്പോൾ അതിരുകടന്ന ആരാധകരുടെ തിരക്കിൽപ്പെട്ട് തകർന്ന് വീഴുന്ന ബാരിക്കേഡിൽ നിന്നും വിജയ് തന്റെ ആരാധകരെ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. നേരത്തേ ആരാധകനായ പട്ടാളക്കാരനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുന്ന വിജയ്‌യുടെ സംഭാഷണം വൈറലായിരുന്നു. കടുത്ത ആരാധകനായ കൂടല്ലൂര്‍ സ്വദേശി തമിഴ്‌സെല്‍വനെയായിരുന്നു വിജയ് ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചത്.

OTHER SECTIONS