സുരേഷ് ഗോപി എന്ന് ഉച്ചരിക്കാനുള്ള യോഗ്യത നിനക്കുണ്ടോ? അധിക്ഷേപ സന്ദേശത്തിന് വിനായകന്റെ മറുപടി

By RK.19 09 2021

imran-azhar

 

 

സോഷ്യല്‍ മീഡിയയില്‍ തനിക്കു ലഭിച്ച അധിക്ഷേപ സന്ദേശം പങ്കുവച്ച് നടന്‍ വിനായകന്‍. രതീഷ് നാരായണന്‍ എന്ന യുവാവ് അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് താരം പങ്കുവച്ചത്.

 

സുരേഷ് ഗോപി ഒല്ലൂര്‍ എസ് ഐയെ നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ സുരേഷ് ഗോപിയുടെ ഗൂഗിള്‍ സേര്‍ച്ചിന്റെ സ്‌ക്രീന്‍ ഷോട്ട് വിനായകന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെയാണ് അധിക്ഷേപിക്കുന്ന സന്ദേശം എത്തിയത്.

 

സുരേഷ് ഗോപി എന്ന് ഉച്ഛരിക്കാന്‍ ഉള്ള യോഗ്യത ഉണ്ടോ നാറി നിനക്ക്. നിന്നെ പോലെ ചെറ്റത്തരം അങ്ങേര് കാണിക്കില്ല. അി്യംമ്യ രമലെ എന്തായി മറ്റേ മീ ടൂ. എന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് വിനായകന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

 

ഫോണില്‍ വിളിച്ച ദളിത് ആക്ടിവിസ്റ്റായ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ വിനായകനെതിരെ കേസെടുത്തിരുന്നു. പിന്നീട് വിനായകന്‍ തെറ്റുപറ്റിയെന്നു സമ്മതിച്ചിരുന്നു.

 

 

OTHER SECTIONS