അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു...ലാൽ ജോസിന് നന്ദി പറഞ്ഞ് അനുശ്രീ

By online desk .04 05 2020

imran-azhar

കലാമണ്ഡലം രാജശ്രീ ആയി ലാൽ ജോസിന്റെ ഡയമണ്ട് നെക്ലേസിലൂടെ സിനിമ ലോകത്തെത്തിയ നടിയാണ് അനുശ്രീ. അരുണേട്ടാ സന്തോഷായില്ലേ എന്ന ഡയലോഗ് വളരെപെട്ടെന്നുതന്നെ പ്രേക്ഷകമനസിൽ ഇടം നേടി. ഡയലോഗിന്റെ കൂടെ അനുശ്രീയും ഓരോ പ്രേക്ഷകന്റെയും പ്രിയപെട്ടനടിയായി മാറി.

 

ഡയമണ്ട് നെക്ലേസ് റിലീസ് ആയി എട്ടുവർഷം പൂർത്തിയായദിവസം ചിത്രത്തെക്കുറിച്ചും സിനിമയിൽ തനിക്കുണ്ടായ അനുഭവത്തെ കുറിച്ചും ,തന്റെ രംഗപ്രവേശനത്തെ കുറിച്ചും ഓര്മിക്കുകയാണ് താരം. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്കുമുപിൽ തന്നെ അവതരിപ്പിച്ചതിന് ലാൽജോസിന്‌ നന്ദി രേഖ പ്പെടുത്തിക്കൊണ്ടാണ് അനുശ്രീയുടെ ഫേസ്ബുക്‌പോസ്റ്.. എന്റെ ലാൽ സാർ എനിക്ക് നൽകിയ അവസരത്തിലൂടെ..സിനിമ എന്ന മായാലോകത്തിലേക്കു ഞാൻ വന്നിട്ടു 8വർഷം അവർ പോസ്റ്റിൽ കുറിച്ചു


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

 

@laljosemechery എന്ന സംവിധായകനിലൂടെ ....എന്റെ ലാൽ സാർ എനിക്ക് നൽകിയ അവസരത്തിലൂടെ..സിനിമ എന്ന മായാലോകത്തിലേക്കു ഞാൻ വന്നിട്ടു 8വർഷം...എന്റെ ആദ്യ സിനിമ റിലീസ് ആയതു 8വർഷം മുന്നേ ഉള്ള ഈ ദിവസം ആണ്‌ ...ലൊക്കേഷനിലേക്ക് ഞാൻ ആദ്യം ചെന്ന നിമിഷം,എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം ,ആദ്യമായി ഡബ്ബിങ് ചെയ്തത്,തീയേറ്ററിൽ എന്നെ ഞാൻ ആദ്യമായി കണ്ടത് എല്ല്ലാം എല്ലാം എല്ലാം ഇപ്പഴും മനസ്സിൽ ഉണ്ട് ..എല്ലാവരോടും ഒരുപാട് നന്ദി ..എന്നെ സ്നേഹിച്ചതിനും സപ്പോർട്ട് തന്നതിനും ...പ്രത്യേകിച്ച് ലാൽസാറിനോട് ..ലാൽ സാർ..അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു ...ഒരുപാടു ഒരുപാടു നന്ദി അങ്ങയോടാണ് !!!thanku so much sir...Luv u..❤️ @laljosemechery @fahadhfaassil @samvrithaakhil @gauthami.nair @sameer_thahir @driqbalkuttipuram @ljfilms_official

 

OTHER SECTIONS