ഭാമയ്ക്ക് 'കടിഞ്ഞൂൽകണ്മണി' പിറന്നു, ആഘോഷമാക്കി സോഷ്യൽ മീഡിയ

By സൂരജ് സുരേന്ദ്രൻ .12 03 2021

imran-azhar

 

 

മലയാളത്തിന്റെ പ്രിയ നായിക ഭാമയ്ക്ക് കടിഞ്ഞൂൽ കണ്മണി പിറന്നു. പെൺകുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് ഭാമയും, ഭർത്താവ് അരുണും. സോഷ്യൽ മീഡിയകളിൽ ആരാധകരുമായി സജീവമായി ഇടപെടാത്ത താരമാണ് ഭാമ.

 

എന്തായാലും ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുകയാണ്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഭാമയോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.

 

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഭാമ പെട്ടെന്നാണ് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചത്.

 

2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ദുബായില്‍ ബിസിനസുകാരനായ അരുണിനെയാണ് ഭാമ വിവാഹം കഴിച്ചത്.

 

ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്.

 

OTHER SECTIONS