നടി ഭാമ വിവാഹിതയായി

By online desk.30 01 2020

imran-azhar

 


ലോഹിതദാസ് സംവിധാനം ചെയ്‍ത നിവേദ്യം ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് ഭാമ. മലയാളികളുടെ പ്രിയ നടി ഭാമ വിവാഹിതയായിരിക്കുകയാണ്. അരുണ്‍ ആണ് വരൻ. കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം.


ചെന്നിത്തല സ്വദേശിയായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹo. സുരേഷ് ഗോപി, മിയ, വിനു മോഹൻ തുടങ്ങിയവർ അടക്കമുള്ള സിനിമ താരങ്ങളും വിവാഹ ചടങ്ങിന് എത്തിയിരുന്നു.

 

 

 

 

OTHER SECTIONS