സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെല്ലാം കെട്ടുകഥകള്‍, ഭാമയുടെ പ്രതികരണം

By RK.14 01 2022

imran-azhar

 

 

സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രചരിക്കുന്നതെല്ലാം വെറും കെട്ടുകഥകളാണെന്ന് നടി ഭാമ. പ്രചരിച്ച വാര്‍ത്തകളൊന്നും വാസ്തവമല്ല. താനും കുടുംബവും സന്തോഷത്തോടെ ആരോഗ്യത്തോടെ കഴിയുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ഭാമ ഇക്കാര്യം വ്യക്തമാക്കിയത്.

 

ഭാമ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

 

കഴിഞ്ഞ കുറച്ചുദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെപ്പറ്റിയും അന്വേഷിച്ചവരോടായി പറയട്ടെ... ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി...

 

 

OTHER SECTIONS