എന്തുകൊണ്ട് ചെയ്തുകൂടാ? ബിക്കിനി ധരിച്ചതിൽ ഒരു തെറ്റും കാണുന്നില്ല; ദീപ്തി സതി

By Sooraj Surendran .21 12 2019

imran-azhar

 

 

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപ്തി സതി. ദീർഘനാളത്തെ ഇടവേളക്ക് ശേഷം പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. മറാത്തി ചിത്രത്തിന് വേണ്ടി ദീപ്തി ബിക്കിനിയിട്ട് നടത്തിയ ഫോട്ടോഷൂട്ട് വൈറലായിരുന്നു. സദാചാരവാദികൾ താരത്തിനെതിരെ തിരിയുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപ്തി സതി.

 

"10 സെക്കൻഡുകൾ മാത്രമാണ് മറാത്തി ചിത്രത്തിൽ ബിക്കിനിയിട്ട് അഭിനയിച്ചത്. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഇത് അനിവാര്യമായിരുന്നു. താനൊരു മോഡല്‍കൂടിയായണെന്നും അപ്പോള്‍ എന്തുകൊണ്ട് ചെയ്തൂകൂട? കഥാപാത്രം നന്നായാൽ പ്രേക്ഷകർ ഏറ്റെടുക്കും" താരം വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദീപ്തിയുടെ പ്രതികരണം. ഏറ്റവുമൊടുവിൽ ദീപ്തി അഭിനയിച്ച ഡ്രൈവിങ് ലൈസൻസ് തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഭാമ എന്ന ബോൾഡായ കഥാപാത്രത്തെയാണ് ദീപ്തി ചിത്രത്തിൽ അവതരിപ്പിച്ചത്.

 

OTHER SECTIONS