നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ അന്തരിച്ചു

By vidya.25 11 2021

imran-azhar

 

കൊച്ചി: നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.പൊന്നേത്ത് അമ്പലം ട്രസ്റ്റിയായിരുന്നു.

 

ഭാര്യ ഉമാദേവി, മക്കൾ: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. മരുമക്കൾ: അരുൺകുമാർ, സഞ്ജയ്.തൊണ്ണൂറുകളിൽ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി.

 

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന ദിവ്യ നൃത്തവേദികളിൽ ഇപ്പോഴും സജീവമാണ്.ദിവ്യയുടെ സഹോദരി വിദ്യയും അഭിനേത്രിയാണ്.

 

OTHER SECTIONS