ദോശമാവ് വാങ്ങി ദോശ ഉണ്ടാക്കിയ നടിക്ക് കിട്ടിയത് സ്വര്‍ണ മൂക്കുത്തി

By Avani Chandra.20 01 2022

imran-azhar

 

കൊച്ചി: കടയില്‍ നിന്ന് വാങ്ങിയ ദോശമാവ് കൊണ്ട് ദോശ ഉണ്ടാക്കിയ സീരിയല്‍ നടിക്ക് കിട്ടിയത് സ്വര്‍ണ മൂക്കുത്തി. കാക്കനാട് താമസിക്കുന്ന സീരിയല്‍ താരം സൂര്യതാരയ്ക്കാണ് ദോശയുണ്ടാക്കിയപ്പോള്‍ സ്വര്‍ണ മൂക്കുത്തി കിട്ടിയത്.

 

തിങ്കളാഴ്ച രാത്രി എരൂരിലെ ഒരു കടയില്‍ നിന്നാണ് സൂര്യതാര ദോശ മാവ് വാങ്ങിയത്. ഈ മാവ് ഉപയോഗിച്ച് പിറ്റേന്ന് ദോശ ഉണ്ടാക്കി കഴിക്കാനെടുത്തപ്പോഴാണ് അതില്‍ മൂക്കുത്തി കണ്ടത്.

 

തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേയുതാണ് ദോശമാവ്. ദോശ ഉണ്ടാക്കിയപ്പോള്‍ മൂക്കുത്തി ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളില്‍ മൂക്കുത്തി തിളങ്ങുന്നതു കണ്ടതെന്നും നടി പറയുന്നു. ശേഷം ഇത് ഉരച്ച് സ്വര്‍ണം തന്നെയാണെന്ന് ബോധ്യപ്പെട്ടു.

 

കുട്ടികളും മറ്റും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കില്‍ മൂക്കുത്തി വയറ്റിലെത്തുമായിരുന്നെന്ന് സൂര്യതാരയുടെ മാതാവ് കാര്‍ത്തിക പറഞ്ഞു. മാവ് പായ്ക്ക് ചെയ്തപ്പോള്‍ മൂക്കുത്തി അബദ്ധത്തില്‍ ഊരി വീണതാവുമെന്നാണ് കരുതുന്നത്.

 

OTHER SECTIONS