ചെറിയ ജലദോഷമുണ്ടായിരുന്നു, പരിശോധിച്ചപ്പോള്‍ കോവിഡ്, കുറിപ്പുമായ് നടി ഖുശ്ബു

By Avani Chandra.11 01 2022

imran-azhar

 

നിരവധി സിനിമാ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തെന്നിന്ത്യന്‍ താരം ഖുശ്ബുവിനും കോവിഡ് സ്ഥിരീകരിച്ചു.

 

രണ്ടു തരംഗങ്ങളില്‍ എങ്ങനെയോ രക്ഷപെട്ടു പോയ എന്നെ ഒടുവില്‍ കോവിഡ് പിടികൂടിയിരിക്കുന്നു. ഇപ്പോള്‍ പോസിറ്റീവ് ആയതേയുള്ളൂ. ഇന്നലെ വൈകിട്ട് വരെ നെഗറ്റിവ് ആയിരുന്നു. ചെറിയ ജലദോഷമുണ്ടായിരുന്നു, പരിശോധിച്ചപ്പോള്‍ കോവിഡ്. സ്വയം ഐസൊലേഷനിലായി. ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടമേ അല്ല. അതു കൊണ്ട് അടുത്ത അഞ്ചു ദിവസത്തേക്ക് എന്നെ നിങ്ങള്‍ എന്റര്‍ടൈന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് താരം സമൂഹ മാധ്യമത്തില്‍ കുറിച്ചത്.

 

ഇതിന് മുന്‍പ് താരം തന്റെ ശരീരഭാരം കുറച്ചത് ആരാധകര്‍ ഒത്തിരി അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. നിരവധി ആരാധകര്‍ക്ക് അതൊരു പ്രചോദനം ആവുകയും ചെയ്തിരുന്നു. താന്‍ തന്റെ ശരീരഭാരം കുറച്ചത് എങ്ങനെ എന്നും താരം വെളിപ്പെടുത്തിയിരുന്നു.

 

കഴിഞ്ഞ ദിവസങ്ങളിലായി നടന്‍ സത്യരാജ്, നടിയും നര്‍ത്തകിയുമായ ശോഭന, തൃഷ, മീന, സംവിധായകന്‍ പ്രിയദര്‍ശന്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

OTHER SECTIONS