നടി പായല്‍ ഘോഷിനെതിരെ ആസിഡ് ആക്രമണ ശ്രമം; താരം ലൈംഗികാരോപണത്തിലൂടെ ശ്രദ്ധേയ

By RK.21 09 2021

imran-azhar

 


മുംബൈ: നടി പായല്‍ ഘോഷിനെതിരെ ആസിഡ് ആക്രമണ ശ്രമം. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

 

ഞായറാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇരുമ്പുവടി കൊണ്ട് ആക്രമിച്ചതായി പായല്‍ ഘോഷ് പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും താരം പറയുന്നു.

 

ആക്രമികളുടെ പക്കല്‍ ആസിഡ് കുപ്പികളുണ്ടായിരുന്നു എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

 

സംഭവത്തെപ്പറ്റി താരം പറയുന്നതിങ്ങനെ. രാത്രി മരുന്നുവാങ്ങാനാണ് പുറത്തുപോയത്. കാറില്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുമ്പോള്‍ മുഖം മൂടി ധരിച്ച് ചിലര്‍ അടുത്തുവന്നു. തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു, നടി പറയുന്നു.

 

ഇതിനിടെ ഇരുമ്പുവടി കൊണ്ട് ചിലര്‍ തലയില്‍ ഇടിച്ചു. ഭയന്നു നിലവിളിച്ചപ്പോള്‍ സംഘം പിന്മാറിയെന്നുമാണ് താരം പറയുന്നത്.

 

സംഭവത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പായല്‍ ഘോഷ് പറഞ്ഞു.

 

സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്ത് വന്നതോടെയാണ് പായല്‍ ഘോഷ് ശ്രദ്ധ നേടുന്നത്. ഇത് സംബന്ധിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

 

 

 

OTHER SECTIONS