ഭര്‍ത്താവ് തന്റെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; വിവാഹമോചന കാരണം വെളിപ്പെടുത്തി പ്രിയങ്ക

By Online Desk .02 01 2019

imran-azhar

 

 

 

സിനിമയിലെത്തി കുറച്ചു നാളുകള്‍ക്കുള്ളില്‍ മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമഗാണ് പ്രിയങ്ക. തമിഴ് സംവിധായകന്‍ ലോറന്‍സ് റാമുമായി പ്രണയത്തിലാകുകയും വിവാഹം ചെയ്യുകയും ചെയ്തതും പെട്ടെന്നായിരുന്നു. എന്നാല്‍ ഒരു കുട്ടിയുണ്ടായി അധികമാകുന്നതിന് മുമ്ബ് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രിയങ്ക ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.

 

ഭര്‍ത്താവ് തന്റെ അശ്ലീല ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു ഇതാണ് വിവാഹ മോചനത്തിന് വഴിയൊരുക്കിയ പ്രധാന കാരണമായി പ്രിയങ്ക പറയുന്നു. സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ അനുവദിക്കാതിരുന്നതായിരുന്നു മറ്റൊന്ന്. തനിക്ക് വേറെ ജോലി ഒന്നും അറിയില്ലന്നും വേറെ എന്ത് ചെയ്താലും അത് ഉപേക്ഷിച്ച് താന്‍ സിനിമയിലേക്ക് തന്നെ വരും എന്ന് അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു.

 

തമിഴ് സംവിധായകന്‍ വസന്തബാലന്റെ വെയില്‍ എന്ന ചിത്രത്തിലെ നായിക തങ്കത്തെ അനശ്വരയാക്കിയാണ് പ്രിയങ്ക തമിഴില്‍ കാലുവച്ചത്. പ്രിയങ്കയുടെ അഭിനയത്തിന് ഏറെ നിരൂപക പ്രശംസയും കിട്ടിയിരുന്നു. മലയാളത്തേക്കാള്‍ മികച്ച കഥാപാത്രങ്ങള്‍ തമിഴ് സിനിമയില്‍ പ്രിയങ്കയെ തേടിയെത്തി. ടി.വി. ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം പ്രിയങ്കയെ തേടിയെത്തി.

OTHER SECTIONS