രക്തസമ്മര്‍ദ്ദം കൂടി, ഹൃദയാഘാതം; നടി സൈറ ബാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By സൂരജ് സുരേന്ദ്രന്‍.01 09 2021

imran-azhar

 

 

പ്രമുഖ നടിയും അന്തരിച്ച നടന്‍ ദിലീപ് കുമാറിന്റെ ഭാര്യയുമായ സൈറ ബാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥകളെതുടര്‍ന്ന് മുംബൈ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

പിന്നീട് ഹൃദയാഘാതം സംഭവിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍.

 

ജൂലൈ 7നായിരുന്നു ദിലീപ് കുമാറിന്റെ വിയോഗം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.

 

1961ല്‍ ഷമ്മി കപൂറിന്‍റെ നായികയായി ജംഗ്ലീ എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് സൈറ വെള്ളിത്തിരയിലെത്തിയത്.

 

1966,ൽ 22 വയസ്സുള്ള സൈറ 44 വയസ്സുള്ള ദിലീപ് കുമാ‍റിനെ വിവാഹം ചെയ്തു.

 

വളരെയധികം വാർത്ത പ്രാധാന്യം നേടിയ ഈ വിവാഹം ഒരു വിജയ ബന്ധമായിരുന്നു. ഇവർക്ക് കുട്ടികളില്ല.

 

OTHER SECTIONS