By mathew.28 07 2019
ചെന്നൈ: തൊരട്ടി എന്ന തമിഴ് ചിത്രത്തിലെ നായിക സത്യകലയെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് പരാതി നല്കി സഹപ്രവര്‍ത്തകര്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നടിയുടെ മാതാപിതാക്കള്‍ക്കെതിരയാണ് പരാതി നല്‍കിയിരിക്കുന്നത്.
പിതാവിനും രണ്ടാനമ്മയ്ക്കും താന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് സത്യകല തങ്ങളോട് പറഞ്ഞതായി അണിയറ പ്രവര്‍ത്തകര്‍ പരാതിയില്‍ പറയുന്നു. കുറച്ചു ദിവസങ്ങളായി നടിയെ വിളിച്ചിട്ട് അവര്‍ കോളുകള്‍ എടുക്കിന്നില്ലെന്നും ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.