ഓരോ ടേക്ക്‌ കഴിഞ്ഞും അദ്ദേഹം വീണ്ടും വന്ന്‌ കട്ടിലില്‍ കിടക്കും, കെട്ടിപ്പിടിക്കും, ഊണു കഴിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല; ഷീലയുടെ വെളിപ്പെടുത്തൽ

By Sooraj Surendran.26 08 2019

imran-azhar

 

 

സമീപകാലത്ത് നടി ഷീല പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലുകൾ സിനിമ രംഗത്ത് മുൻപ് കേട്ടുകേള്‍വിയില്ലാത്തതാണ്.

 

ഷീലയുടെ വാക്കുകൾ...

 

ഒരിക്കൽ സിനിമ നിർമ്മിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അമേരിക്കക്കാരനായ ഒരു മനുഷ്യൻ എന്നെ വന്നുകണ്ടു. താൻ വാങ്ങുന്ന പ്രതിഫല തുകയുടെ പകുതിയും മുൻകൂറായി നൽകി. ചിത്രത്തിന്റെ നിർമ്മാതാവും, സംവിധായകനും അയാളാണെന്ന് അവകാശപ്പെട്ടു. ആദ്യം ഒരു പാട്ട്‌ റിക്കാര്‍ഡ്‌ ചെയ്‌തു. അതിന്റെ ഷൂട്ടിംഗ്‌ എ.വി.എം സ്‌റ്റുഡിയോയില്‍ വച്ചായിരുന്നു. പിന്നീട് ആദ്യരാത്രി രംഗം ചിത്രീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ അയാള്‍ വന്ന്‌ എന്നെ കെട്ടിപ്പിടിച്ചു. മുഖത്ത്‌ തടവുകയും ചുംബിക്കുകയും ചെയ്‌തു. രാവിലെ പത്ത്‌ മണി മുതല്‍ രാത്രി ഒന്‍പത്‌ മണിവരെ ഇതുതന്നെയായിരുന്നു പരിപാടി. ഉച്ചയ്‌ക്ക് ഊണു കഴിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല. കെട്ടിപ്പിടുത്തമല്ലാതെ ആ സീനിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഷീല പറഞ്ഞു.

 

എന്നാൽ പിന്നീടാണ് സംഗതി വ്യക്തമായത്. അടുത്ത ദിവസം ഷൂട്ടിംഗിന്‌ ചെന്നപ്പോള്‍ അദ്ദേഹത്തെ കാണുന്നില്ല. ഒരു പാട്ടും സംവിധാനം ചെയ്‌ത് തന്നെ കെട്ടിപ്പിടിച്ച ശേഷം അയാള്‍ വന്നതു പോലെ അമേരിക്കയിലേക്ക്‌ മടങ്ങിപോയി. സെറ്റിലുള്ളവർ പറഞ്ഞപ്പോഴാണ് മനസിലായത് തന്നെ കെട്ടിപ്പിടിക്കാൻ അയാൾ കണ്ടെത്തിയ മാർഗമായിരുന്നു സിനിമാപിടുത്തമെന്ന് ഷീല പറഞ്ഞു.

 

OTHER SECTIONS