സൗന്ദര്യയും ഇനി അഭ്രപാളിയിലേക്ക്

By Amritha AU.20 May, 2018

imran-azhar


ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയിലെ ഒരുകാലത്തെ നിറസാന്നിദ്ധ്യമായിരുന്ന അന്തരിച്ച നടി സൗന്ദര്യയുടെ ജീവിതം സിനിമയാകുന്നു. കന്നഡ സിനിമയിലെ നിര്‍മ്മാതാവും സംവിധായകനുമെല്ലാമായ കെ. പി. സത്യനാരായണന്റെ മകള്‍ എന്ന ലേബലിലാണ് സിനിമയിലേക്ക് കടന്നുവന്നതെങ്കിലും പിന്നീട് തന്റെതായി ചലച്ചിത്ര രംഗത്തേക്ക് ചുവടുറപ്പിക്കുകയായിരുന്നു സൗന്ദര്യ. ഹെലികോപ്ടര്‍ തകര്‍ന്ന് വീണായിരുന്നു 2004ല്‍ സൗന്ദര്യയുടെ മരണം സംഭവിച്ചത്.


കന്നഡ സിനിമയിലാണ് തുടങ്ങിയതെങ്കിലും തെലുങ്ക് ചിത്രങ്ങളിലൂടെയാണ് സൗന്ദര്യ വളര്‍ച്ച. പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രജനീകാന്തിനും മോഹന്‍ലാലിനൊപ്പവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സൗന്ദര്യക്ക് സാധിച്ചിട്ടുണ്ട്.

പടയപ്പാ, അരുണാചലം എന്നീ ചിത്രങ്ങളിലും കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങി വളരെ കുറച്ച് മലയാളം സിനിമയില്‍ മാത്രമേ സൗന്ദര്യ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അവര്‍ വളരെ വേഗം മലയാളി പ്രേക്ഷകര്‍ക്കും പരിചയമുള്ള മുഖമായി മാറി. വളരെ അപ്രതീക്ഷിതമായിരുന്നു സൗന്ദര്യയുടെ മരണം.

പീലി ചൂപുല്ലു എന്ന സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാകും സൗന്ദരയ്യയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളും എന്നാണ് കരുതപ്പെടുന്നത്.മുന്‍ സൂപ്പര്‍ താരവും തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയുമായിരുന്ന സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നാലെയാണ് സൗന്ദര്യയുടെ ജീവിതവും സിനിമയാകാനൊരുങ്ങുന്നത്.

OTHER SECTIONS