തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ അശ്വതി ടീച്ചർ വിവാഹിതയായി

By online desk.27 01 2020

imran-azhar

 


തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ അശ്വതി ടീച്ചർ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്. അശ്വതി എന്ന കഥാപാത്രത്തെ അഭിനയിച്ച നടി ശ്രീ രഞ്ജിനി വിവാഹിതയായിരിക്കുകയാണ്. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് ആണ് വരന്‍.

 

സംവിധായന്‍ ബിലഹരിയുടെ സഹോദരിയാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഒരുക്കിയ ഗിരീഷ് എഡിയുടെ ഹ്രസ്വ ചിത്രമായ മൂക്കുത്തിയിലൂടെയായിരുന്നു ശ്രീ രഞ്ജിനി ശ്രദ്ധ നേടുന്നത്. പിന്നീട് ദേവിക പ്ലസ് ടു ബയോളജി എന്ന ഹ്രസ്വ ചിത്രത്തിലും അഭിനയിച്ചു. അങ്കമാലി സ്വദേശിനിയാണ് ശ്രീ രഞ്ജിനി. അച്ഛന്‍ ഉണ്ണിരാജ് സംഗീതജ്ഞനാണ്, അമ്മ രമാ ദേവി അഭിനേത്രിയാണ്. ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

 

OTHER SECTIONS